കെ എഫ് എ യൂത്ത് ചാമ്പ്യന്‍ഷിപ്പ് എച്ച് എം സി എ (ഗോകുലം) എഫ് സി ജേതാക്കള്‍

കോഴിക്കോട് ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ കെ എഫ് എ അക്കാദമി യൂത്ത് ചാമ്പ്യന്‍ഷിപ്പ് 2023 അണ്ടര്‍ 17 വിഭാഗം മത്സരങ്ങള്‍ കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു.

എച്ച് എം സി എ ഗോകുലം ജേതാക്കളായി ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ എ സി മിലാന്‍ അക്കാദമിയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയം സ്വന്തമാക്കിയത്. ജില്ലയിലെ ഇരുപത് അക്കാദമികളാണ് പങ്കെടുത്തത്. കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ കെ. സത്യന്‍ ട്രോഫികള്‍ സമ്മാനിച്ചു.

കെ ഡി എഫ് എ സെക്രട്ടറി സാജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ ഡി എഫ് എ ട്രഷറര്‍ എ. കൃഷ്ണകുമാര്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മെംബര്‍ സി. കെ. അശോകന്‍, ഋഷിദാസ് കല്ലാട്ട്, സലീം ബേപ്പൂര്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!