പരിസ്ഥിതി സൗഹൃദ വിദ്യാലയം പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു



കൊയിലാണ്ടിയില്‍ ഒക്ടോബര്‍ 31, നവംബര്‍ 1 തിയ്യതികളില്‍ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി പരിസ്ഥിതി സൗഹൃദ വിദ്യാലയം പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു.
കൊയിലാണ്ടി ഗവ. വേക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍. വി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ പ്രാട്ടോക്കോള്‍ കമ്മിറ്റി ചെയര്‍മാനും കൊയിലാണ്ടി നഗരസഭ കൗണ്‍സിലറുമായ കെ. എം. നജീബ് അധ്യക്ഷത വഹിച്ചു.
ജെ. എന്‍. പ്രേംഭാസിന്‍, സ്റ്റാഫ് സെക്രട്ടറി വിജയന്‍ മാസ്റ്റര്‍, ലത്തീഫ് കവലാട്, റഷീദ് പുളിയഞ്ചേരി, കെ. സായൂജ് എന്നിവര്‍ സംസാരിച്ചു.








