ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 25,26 തീയതികളിൽ ജിഎച്ച്എസ്എസ് പന്തലായനിയിൽ

കൊയിലാണ്ടി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 25,26 തീയതികളിൽ ജിഎച്ച്എസ്എസ് പന്തലായനിയിൽ. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണൽ സുധ കിഴക്കെപ്പാട്ടിലിന്റെ അധ്യക്ഷതയിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എപി ഗിരീഷ് കുമാർ മേള വിശദീകരണം നൽകി. ചടങ്ങിൽ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ നിജില പറവക്കൊടി, കെ ഇന്ദിര, പ്രജില. സി, പ്രജിഷ കെ, പിടിഎ പ്രസിഡണ്ട് സുരേഷ് ബാബു, ബിപിസി ദീപ്തി ഇ പി എന്നിവർ സംസാരിച്ചു എ പി പ്രബീത് സ്വാഗതവും, സി കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!