കുറുവങ്ങാട് ശിവക്ഷേത്ര പരിപാലന സമിതി കാര്യാലയത്തിന്റെ പുതിയ കെട്ടിട സമര്‍പ്പണം നടത്തി
കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്ര പരിപാലന സമിതി കാര്യാലയത്തിന്റെ പുതിയ കെട്ടിട സമര്‍പ്പണം ഉല്‍ഘാടനം സ്വാമിനി ശിവാനന്ദപുരി അദ്വൈതാശ്രമം കുളത്തൂര്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എന്‍ ഇ മോഹനന്‍ നമ്പൂതിരി, പ്രസിഡന്റ് സി. പി. മോഹനന്‍, സെക്രട്ടറി ഇ. കെ. മോഹനന്‍, വാര്‍ഡ് കൗണ്‍സിലര്‍ കേളോത്ത് വത്സരാജ്, മണക്കുളങ്ങര ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എല്‍. ജി. ഷെനിറ്റ്, പുതിയ കാവില്‍ പരിപാലന സമിതി പ്രസിഡന്റ് സി. പി. ബിജു, മുന്‍ പ്രസിഡന്റ് രാമുണ്ണി, പി. സരസ്, കെ. വി. സുധീര്‍, വനിതാവേദി പ്രസിഡന്റ് ശാരദാ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
ക്ഷേത്രം രക്ഷാധികാരി കുളവക്കില്‍ രാഘവന്‍ നായര്‍ കോലത്തംകണ്ടി ഗംഗാധരന്‍ നായര്‍, എന്‍. കെ. ഗിരീഷ് ബാബു കൃതജ്ഞത രേഖപ്പെടുത്തി.