അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയ പഴകിയ തെരണ്ടി പിടിച്ചെടുത്തു
കൊയിലാണ്ടി ഹാര്‍ബറിലെ ലേലപ്പുരയില്‍ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയ പഴകിയ തെരണ്ടി പിടിച്ചെടുത്തു. 7 ബോക്സുകളിലായി 130 കിലോ തെരണ്ടിയാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 4 മണിക്കാണ് കൊയിലാണ്ടി ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ.വിജി വില്‍സന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. മൊബൈല്‍ ലാബ് ഉള്‍പ്പെടെയുള്ള സംവിധാനവുമായാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.
പഴകിയ മത്സ്യം പുറത്ത് നിന്ന് എത്തിച്ചതാണെന്ന് വില്‍പ്പനക്കാര്‍ വിവരം നല്‍കി. തുടര്‍ന്ന് മൊബൈല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ അമോണിയ ചേര്‍ത്തതായി കണ്ടെത്തി. പിടികൂടിയ മത്സ്യം ഉദ്ദ്യോഗസ്ഥരുടെ സന്നിധ്യത്തില്‍ കുഴിച്ച് മൂടി. നോഡല്‍ ഓഫീസര്‍ ജി. എസ് അര്‍ജുന്‍, അസി. ടി. അരവിന്ദ്, എസ ബി സായൂജ്, ലാബ് ജീവനക്കാരായ ശശീന്ദ്രന്‍, സ്നേഹ, സീന എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ലൈന്‍സന്‍സ് ഇല്ലാതെ കച്ചവടം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും, തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. വിജി വില്‍സന്‍ പറഞ്ഞു.