ഹരിത കർമ്മ സേന അംഗങ്ങൾക്കും ശുചീകരണ ജീവനക്കാർക്കും മെഡിക്കൽ ക്യാമ്പും പരിശീലന ക്ലാസും സംഘടിപ്പിച്ചു



കൊയിലാണ്ടി നഗരസഭ സഫായി മിത്ര സുരക്ഷ ഷിവറിന്റെ ഭാഗമായി ശുചീകരണ ജീവനക്കാര്‍ക്കും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇ എം എസ് ടൗണ്‍ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി പ്രജില അധ്യക്ഷത വഹിച്ചു .നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ ടി. കെ. സതീഷ് കുമാര്‍, കൗണ്‍സിലര്‍മാരായ പി. പ്രജിഷ, ഫക്രുദീന്‍ മാസ്റ്റര്‍, നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. റിഷാദ്, എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍ സുധിന്‍ ബാലകൃഷ്ണന്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
മെഡിക്കല്‍ ക്യാമ്പിന് ശേഷം ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്കും ശുചീകരണ ജീവനക്കാര്‍ക്കുമായി പരിശീലന ക്ലാസ് നടത്തി. കെഎസ്ഡബ്ലിയുഎംപി സോഷ്യല്‍ ആന്റ് കമ്യൂണിക്കേഷന്‍ എക്‌സ്‌പേര്‍ട്ട് ടി. എ. ജാന്നറ്റ്, കെഎസ്ഡബ്ലിയുഎംപി ജെന്‍ഡര്‍ എക്‌സ് പേര്‍ട്ട് ഇ. കെ. ബിന്‍സി എന്നിവര്‍ ക്ലാസ് എടുത്തു.








