കൊയിലാണ്ടി നഗരസഭ ജാഗ്രതാ സമിതി കേന്ദ്രങ്ങളിലേക്ക് ഉപകരണങ്ങള്‍ നല്‍കി
കൊയിലാണ്ടി നഗരസഭ ജാഗ്രതാ സമിതി കേന്ദ്രങ്ങളിലേക്ക് നെയിം ബോര്‍ഡ്, രജിസ്റ്ററുകളും, പരാതി പെട്ടികളും നല്‍കി സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി.
2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ ഇല്ലാതാക്കി വനിതാ സൗഹൃദ കൊയിലാണ്ടി എന്ന ലക്ഷ്യമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കെ. ഷിജു അധ്യക്ഷത വഹിച്ചു. സി ഡി എസ് സുപ്പര്‍ വൈസര്‍ സി. സബിത പദ്ധതി വിശദീകരിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ വി. കെ. പ്രമോദ്, ഇന്ദിര ടീച്ചര്‍, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേട്ടര്‍ അനുഷ്മ, സി ഡി എസ് സുപ്പര്‍ വൈസര്‍ എം. ഗീത, അങ്കണവാടി വര്‍ക്കര്‍ കെ. സതി എന്നിവര്‍ സംസാരിച്ചു.