അഗ്രിനെസ്റ്റ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി പ്രീമിയം ഔട്ട് ലെറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു
അഗ്രിനെസ്റ്റ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കീഴില്‍ കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഫാം പ്ലാന്‍ പദ്ധതി പ്രകാരം ഊരള്ളൂരില്‍ ആരംഭിച്ച പ്രീമിയം ഔട്ട് ലെറ്റിന്റെ ഉദ്ഘാടനം ടി. പി. രാമകൃഷ്ണന്‍ എം എല്‍ എ നിര്‍വഹിച്ചു.
അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. പി. ശിവാനന്ദന്‍ ആദ്യ വില്പന നിര്‍വഹിച്ചു. ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. അഭിഭിനീഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലിസി ആന്റണി, ആത്മ പ്രൊജക്ട് ഡയരക്ടര്‍ സപ്ന, സി. വി. അമൃത ബാബു, ജെ. എന്‍. പ്രേംഭാസിന്‍, വി. ബഷീര്‍, അഷറഫ് വള്ളോട്, ഇ. ഭാസ്‌കരന്‍, സി. നാസര്‍, എടവന രാധാകൃഷ്ണന്‍, ഷമീര്‍ ചാലില്‍, ഇ. ബാലന്‍, സി. വിനോദന്‍, എം. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.