മേരി മാട്ടി മേരാ ദേശ് കലാശ യാത്ര ആരംഭിച്ചു



കോഴിക്കോട് നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ പന്തലായനി ബ്ലോക്ക് ലെവൽ “മേരി മാട്ടി മേരാ ദേശ്” കലാശ യാത്രയ്ക്ക് തുടക്കമായി.
പന്തലായനി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയുടെ ഉദ്‌ഘാടനം ബ്ലോക്കിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ശേഖരിച്ച മണ്ണ് കലത്തിലേക്ക് മാറ്റിക്കൊണ്ട് കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു.
ക്യാമ്പയിന്റെ ഭാഗമായി ഡൽഹിയിൽ ഈ മാസം നടക്കുന്ന സമാപന പരിപാടിയിലേക്ക് കൊണ്ടുപോകുന്നതിനായാണ് പന്തലായനി ബ്ലോക്കിലെ വിവിധ വില്ലേജുകളിൽ നിന്നും ബ്ലോക്ക് പരിധിയിൽ ഉള്ള വിവിധ കോളേജ്, സ്കൂളുകളിൽ നിന്നും മണ്ണ് ശേഖരിച്ചത്. നഗരസഭാ കൗൺസിലർ സുമതി, ഗവ.ഹയർ സെക്കൻഡറി സ്കൂൾ പന്തലായനി പ്രധാനാധ്യാപിക ഗീത, ജില്ലാ യൂത്ത് ഓഫീസർ സി. സനൂപ്, നാഷണൽ യൂത്ത് വളണ്ടിയർ അജയദാസ്, വിവിധ കോളേജുകളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർ, ജെ ആർ സി വളണ്ടിയർ, സ്റ്റുഡൻറ് പോലീസ് കേഡറ്റ്സ്, എസ് എൻ ഡി പി കോളേജ് കൊയിലാണ്ടി, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സംസ്കൃത് റീജിയണൽ ക്യാമ്പസ് കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾ, പ്രദേശ വാസികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.








