കൊയിലാണ്ടി നഗരസഭാതല കേരളോത്സവം : കായികമേളക്ക് തുടക്കമായി

കൊയിലാണ്ടി നഗരസഭാതല കേരളോത്സവത്തിന്റെ ഭാഗമായി കായികമേളയ്ക്ക് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് പതാക ഉയർത്തി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ അഡ്വ കെ. സത്യൻ അധ്യക്ഷത വഹിച്ചു.

ആദ്യദിനം അത്ലറ്റിക്സ് മത്സരങ്ങളും ഒക്ടോബർ 17 ന് ക്രിക്കറ്റ്, ഷട്ടിൽ, ബാഡ്മിന്റൺ,നീന്തൽ മത്സരങ്ങളും 18ന് ഫുട്ബോൾ, പഞ്ചഗുസ്തി മത്സരങ്ങളും നടക്കും.

ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ കെ ഇ ഇന്ദിര , ഇ.കെ. അജിത്ത്, പ്രജില സി കൗൺസിലർമാരായ വത്സരാജ്‌ കേളോത്ത്, രമേശൻ വലിയാട്ടിൽ സുമതി, ഭവിത, പ്രമോദ്, ഹെൽത്ത് സൂപ്രവൈസർ സതീഷ് , എച്ച്. ഐ റിഷാദ്, എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!