നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യണം: കേരള സ്റ്റേറ്റ് ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ്സ്
കൊയിലാണ്ടി: കഴിഞ്ഞ ഒന്‍പത് മാസമായി മുടങ്ങി കിടക്കുന്ന നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ്സ് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു. മുന്‍ കെ. പി. സി. സി. അംഗം വി. ടി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ. പി. സതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. പി. വി. ശ്രീജു, സുരേന്ദ്രന്‍ വള്ളിക്കാട്, സി. എം. സദാനന്ദന്‍, ചന്തു മേപ്പയ്യൂര്‍, പി. കെ. വിനയന്‍, കെ. വി. രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.