ദുരന്ത നിവാരണ പരിശീലനം നല്‍കി



കീഴരിയൂര്‍: നമ്മുടെ കീഴരിയൂര്‍ വാട്‌സഫ് കുട്ടായ്മ യുവം സാമൂഹ്യ സന്നദ്ധ സേനയും സായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റെ ടീം കേരളയും സംയുക്തമായി ഏകദിന ദുരന്ത നിവാരണ പരിശീലന കേമ്പ് നടത്തി മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. എം. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എം. സുരേഷ് മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. പുതിയോട്ടില്‍ വിനോദന്‍, കമ്പനി ബേബി, നെല്ലാടി ശിവാനന്ദന്‍, കണ്ണോത്ത് ചന്ദ്രന്‍, എം. കെ. രജിത്ത് ലാല്‍, ബേബി ലാല്‍ പുരി എന്നിവര്‍ സംസാരിച്ചു.
പത്ത് വര്‍ഷത്തോളമായി കീഴരിയൂരില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ കീഴരിയൂര്‍ വാട്‌സഫ് കൂട്ടായ്മ ചാരിറ്റി രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.










