സ്വാന്തന സന്ദേശയാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി:  ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിനു മുന്നോടിയായി സ്വാന്തന പരിചരണത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി കൊയിലാണ്ടിയിലെ നെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സ്വാന്തന സന്ദേശയാത്ര സംഘടിപ്പിച്ചു.

രോഗി പരിചരണവും വയോജന സംരക്ഷണവും നമ്മുടെ സമൂഹത്തില്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നതാണ് എന്നും അതിന്റെ ആവശ്യകതയെ പറ്റിയും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ജീ. വി. എച്ച്. എസ്. കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികള്‍ സ്‌കിറ്റും ഫ്‌ലാഷ് മോബും അവതരിപ്പിച്ചു.

കൊയിലാണ്ടി നെസ്റ്റ്ല്‍ നിന്നാരംഭിച്ച സ്വാന്തന സന്ദേശയാത്ര കൊയിലാണ്ടി ബസ്റ്റാന്‍ഡില്‍ സമാപിച്ചു. സ്വാന്തന പരിചരണം അവരവരുടെ കടമയാണെന്ന് ഓര്‍മിപ്പിച്ചു കൊണ്ട് സ്വാന്തന പരിചരണ പ്രതിജ്ഞ വിദ്യാര്‍ത്ഥി പ്രതിനിധിയായ സിയ ചൊല്ലിക്കുടുത്തു. കൊയിലാണ്ടിയിലെ വിവിധ കോളേജുകളിലെയും സ്‌കൂളുകളിലെയും 200ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സമാപനയോഗത്തില്‍ നെസ്റ്റ് ട്രഷറര്‍ ടി. പി. ബഷീര്‍ സ്വാഗതം പറയുകയും ജനറല്‍ സെക്രട്ടറി ടി. കെ. മുഹമ്മദ് യൂനസ് നന്ദി പറയുകയും ചെയ്തു.

ജി.വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ എന്‍. വി. പ്രദീപ്കുമാര്‍, ടി. എം.  ഷീബ, എന്‍. കെ.  നിഷിദ, പി. സിന്ധു, ജി.എച്ച്.എസ്.എസ്. പന്തലായനിയിലെ അധ്യാപകന്‍ ടി. അഷ്‌റഫ്,  എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. നെസ്റ്റ് കമ്മറ്റി അംഗങ്ങളും സ്റ്റാഫും പരിപാടിക്കു നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!