പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രന്‍ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. പ്രകൃതിയ്ക്ക് വേണ്ടി സ്വജീവിതം മാറ്റിവെച്ച വ്യക്തിത്വമായിരുന്നു ശോഭീന്ദ്രന്‍ മാഷ്. കോഴിക്കോട് ജില്ലയിലെ കക്കോടിയാണ് സ്വദേശം. അമ്മ അറിയാന്‍, ഷട്ടര്‍ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

പരിസ്ഥിതിയോട് എന്നും ചേര്‍ന്ന് ജീവിച്ച ടി. ശോഭീന്ദ്രന്റെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു. പച്ച പാന്റും പച്ച ഷര്‍ട്ടും പച്ച തൊപ്പിയുമായിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം വേഷം. സംസ്ഥാനത്തെ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.

ഗവണ്മെന്റ് എല്‍.പി. സ്‌കൂള്‍ ക ക്കോടി, എ.കെ.കെ.ആര്‍. ഹൈസ്‌കൂള്‍ ചേളന്നൂര്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കോഴിക്കോട്, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. വിപ്ലവം ദിനപത്രത്തില്‍ സബ് എഡിറ്റര്‍ , ലക്ചറര്‍ ഗവണ്മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ബാംഗ്ലൂര്‍, ഗവണ്മെന്റ് കോളേജ് മൊളക്കാല്‍ മുരു, ചിത്രദുര്‍ഗ കര്‍ ണാടക, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 2002-ല്‍ ഇക്കണോമിക് സ് വിഭാഗം മേധാവിയായാണ് വിരമിച്ചത്.

കേരള സ്റ്റേറ്റ് ഫോറസ്റ്റ്‌സ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ബോര്‍ഡ് അംഗം, കേരള കാവുസംരക്ഷണ വിദഗ്ധസമിതി അംഗം, കേരള പ്രകൃതിസംരക്ഷണ ഏകോപനസമിതി കോ-ഓര്‍ഡിനേറ്റര്‍, ഗ്രീന്‍ കമ്യൂണിറ്റി കോ-ഓര്‍ഡിനേറ്റര്‍ എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ദിരാപ്രിയദര്‍ശിനി ദേശീയ വൃക്ഷമിത്ര അവാര്‍ഡ്, കേരളഗവണ്‍മെന്റ് വനമിത്ര അവാര്‍ഡ്, മികച്ച എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കേരള അവാര്‍ഡ്. സോഷ്യല്‍ സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ്: ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ കേരള, നാഷണല്‍ എന്‍വയണ്‍മെന്റ് അവാര്‍ഡ്, ഭാരത് വികാസ് സംഗം, ബീജാപൂര്‍, സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് ആന്‍ഡ് അപ്രിസിയേ ഷന്‍: ഫ്‌ളാറിഡ എണ്‍വയണ്‍മെന്റലിസ്റ്റ്‌സ് അസോസിയേഷന്‍, ഫ്‌ളോറിഡ, യു.എ സ്.എ., സെലിബ്രിറ്റി ടീച്ചര്‍ അവാര്‍ഡ് റെക്കമെന്റഡ് ബൈ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ഭാര്യ: പ്രൊഫ. എം.സി. പത്മജ. മക്കള്‍: പ്രൊഫ. ബോധി കൃഷ്ണ, ധ്യാന്‍ ദേവ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!