കൊങ്ങന്നൂര്‍ ഭവതീ ക്ഷേത്രം ശ്രീമദ് ഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി
ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതീ ക്ഷേത്രത്തിൽ ദേവീ ഭാഗവത നവാഹയജ്ഞം ക്ഷേത്രം തന്ത്രി ഏറാഞ്ചേരി ഇല്ലത്ത് ഹരിഗോവിന്ദൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യൻബ്രഹ്മശ്രീ ആലച്ചേരി ഹരികൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര ഊരാളൻ സി. കെ. വേണുഗോപാലൻ നായർ, നവാഹ കമ്മറ്റി ചെയർമാൻ ബാബു മാസ്റ്റർ എടക്കുടി, ക്ഷേത്ര സേവാ സമിതി സെക്രട്ടറി പ്രകാശൻ വള്ളിയത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
വീരവഞ്ചേരി അയ്യപ്പക്ഷേത്രത്തിൽ നിന്നും ഗ്രന്ഥഘോഷയാത്രയും ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് കെടാവിളക്ക് ഘോഷയാത്രയും നടന്നു. ദേവീ ഭാഗവതം ഒൻപത് ദിവസം കൊണ്ട് പരായണം ചെയ്യുന്നതും ശ്രവിക്കുന്നതും പുണ്യഫലപ്രദമാണെന്ന് മഹാത്മ്യത്തിൽ വിശദീകരിക്കുന്നുണ്ട്. യജ്ഞത്തോടനുബന്ധിച്ച് കലവറ നിറക്കൽ ചടങ്ങും ഗണപതി ഹോമം, ലളിത സഹസ്രനാമം, കുമാരി പൂജ, ദമ്പതി പൂജ, ദേവീ സൂക്ത ജപം എന്നിവയും നടത്തപ്പെടുന്നു. മുഴുവൻ ഭക്തരും തുടർന്നുള്ള ദിവസങ്ങളിൽ പങ്കെടുക്കണമെന്നും നവാഹ കമ്മറ്റി ഭാരാവാഹികൾ അറിയിച്ചു.