തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഭരണ സ്തംഭനം: ജില്ലാ ആസൂത്രണ സമിതി അംഗം വി പി ഇബ്രാഹിംകുട്ടി



കൊയിലാണ്ടി: കേരള സര്‍ക്കാരിന്റെ തെറ്റായ സമീപനത്തെ തുടര്‍ന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മിക്യ പദ്ധതികളും നടപ്പിലാക്കാന്‍ കഴിയാതെ ഇഴഞ്ഞു നീങ്ങുകയാണ്.
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ പകുതി പിന്നിട്ടിട്ടും ഒട്ടുമിക്ക്യ തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതി പ്രവര്‍ത്തനങ്ങളുടെ 15% പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. 2022-23 സെന്‍ട്രല്‍ ഫൈനാന്‍സ് കമ്മീഷന്‍ ഗ്രാന്റ് സ്പില്‍ ഓവര്‍ ഫണ്ട് അനുവദിക്കാത്തത് കൊണ്ടും മൈന്റെന്‍സ് ഗ്രാന്റ് ഉള്‍പ്പെടെ ലക്ഷകണക്കിന് രൂപയുടെ ബില്ലുകള്‍ ട്രഷറികളില്‍ കെട്ടികിടക്കുകയാണ്.
ഓരോ മാസവും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പസ് ഫണ്ട് മാത്രമാണ് ലഭ്യമാവുന്നത്, സെപ്റ്റംബര്‍ മാസം കിട്ടേണ്ട വികസന ഫണ്ടിന്റെ രണ്ടാം ഗഡു ഇതുവരെ കിട്ടിയിട്ടില്ല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വിവിധ വിഭവ ശ്രോതസ്സുകള്‍ ഫലപ്രദമായി സംയോജിപ്പിച്ച് കൊണ്ട് മാലിന്യ സംസ്‌കരണത്തിനുള്ള സമഗ്ര പദ്ധതികള്‍ തയ്യാറാക്കുന്നതിനും അവ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിനും ആരോഗ്യ ഗ്രാന്റ് പദ്ധതികള്‍ നടപ്പിലാക്കുന്നതിനും അവലോകനം നടത്താനും യോഗം ചേരാറുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പണം ചെലവഴിക്കാതിരിക്കാന്‍ പദ്ധതി ഭേദഗതി ചെയ്തു നല്‍കേണ്ട യോഗം നീട്ടികൊണ്ട് പോകുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും പദ്ധതികള്‍ ഭേദഗതി ചെയ്തു സമര്‍പ്പിക്കാന്‍ കാത്തിരിക്കയാണെങ്കിലും ഭേദഗതിക്ക് അനുമതി നല്‍കേണ്ട ഡി പി സി യോഗങ്ങള്‍ രണ്ട് മാസത്തിലേറെയായി ചേര്‍ന്നിട്ട്, നേരത്തെ ഡി പി സി അംഗീകാരം നല്‍കിയ പല പദ്ധതികളും സാങ്കേതിക കാരണങ്ങളാല്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ബോധ്യമായത് പുതുക്കി സമര്‍പ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കാത്തിരിക്കുകയാണ് ഡി പി സി വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാരിന്റെ ഉത്തരവും കാത്തിരിക്കുകയാണ് ജനപ്രതിനിധികള്‍, ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കണമെന്നും ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി അംഗം വി. പി. ഇബ്രാഹിംകുട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.








