ചങ്ങരംവെള്ളി എം എല്‍ പി സ്‌കൂളില്‍ അനുമോദന യോഗം ചേര്‍ന്നു

മേപ്പയ്യൂര്‍: ചങ്ങരംവെള്ളി എം എല്‍ പി സ്‌കൂളില്‍ അനുമോദന യോഗം ചേര്‍ന്നു, 2022-23ല്‍ എല്‍എസ്എസ് വിജയികളായ സാഡ്രിയ എസ് രാജീവ്, വിഘ്‌നേഷ് ചേവരോത്തിനെയും, സ്തുത്യര്‍ഹ സേവനത്തിന് രാഷട്രപതി പുരസ്‌കാരം നേടിയ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സത്യന്‍ കാരയാടിനെയും ചങ്ങരം വെള്ളി എം.എല്‍.പി സ്‌കൂള്‍ ആദരിച്ചു.

മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ. എം. പ്രസീത അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി. കെ. ജിഷ സ്വാഗതം പറഞ്ഞു.

രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് പോലീസ് എഎസ്‌ഐ ജമീല റഷീദ് നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ. കുഞ്ഞബ്ദുള്ള, പി. ടി. എ. പ്രസിഡണ്ട് പി. കെ. രമ്യ, എം പിടിഎ പ്രസിഡണ്ട് നീതു മോള്‍, സ്റ്റാഫ് സെക്രട്ടറി എം. സൈറ ബാനു  എന്നിവര്‍  സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!