അന്താരാഷ്ട്ര ബാലികാ ദിനാചരണം സംഘടിപ്പിച്ചു



കോഴിക്കോട് ജില്ലാ വനിതാശിശു വികസന ഓഫീസിന്റെയും, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലികാ ദിനാചരണം സംഘടിപ്പിച്ചു. “ഇൻവെസ്റ്റ് ഇൻ ഗേൾസ് റൈറ്റ്സ്; ഔവർ ലീഡർഷിപ്, ഔവർ വെൽബീയിങ്” എന്നതാണ് ബാലിക ദിനാചരണം ഉയർത്തിപ്പിടിക്കുന്ന സന്ദേശം.
കോഴിക്കോട് മെഡിക്കൽ കോളേജ് ഗവ ഹയർസെക്കണ്ടറി സ്കൂളിൽ ജില്ലാ വനിതാ ശിശു വികസന ഓഫിസർ സബീന ബീഗം ഉദ്‌ഘാടനം നിർവഹിച്ചു.
കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് സൈക്യാട്രിക് സോഷ്യൽ വർക്കർ അഞ്ജലി ബാലികാ ദിന സന്ദേശം നൽകി. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഷൈനി കെ, സ്കൂൾ എച് എം ശ്രീ പ്രമോദ്, ഡെപ്യൂട്ടി എച് എം ശ്രീമതി സുബിത, ഔവർ റെസ്പോൺസിലിറ്റി റ്റു ചിൽഡ്രൻ കോഓർഡിനേറ്റർ ശ്രീ അബ്‌ദുൾ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.
പേരാമ്പ്ര സി കെ ജി കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, ആർട്ടിസ്റ്റ് ജിഷിത റൂബിയുടെ ലൈവ് സാൻഡ് ആർട്ട്, സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാസ്സ് ഡാൻസ് തുടങ്ങിയവയും അരങ്ങേറി.








