റെയിൽവേ ഗേറ്റ്‌മെൻ: വിമുക്ത ഭടൻമാർക്ക് അവസരം
ദക്ഷിണ റെയിൽവേയിൽ ഗേറ്റ്മെൻ തസ്തികയിൽ കരാടിസ്ഥാനത്തിൽ ജോലിക്ക് വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെയുള്ള റെയിൽവേ നിഷ്‌കർഷിച്ച യോഗ്യതയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള വിമുക്ത ഭടന്മാർ ഒക്ടോബർ 16 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷയും രേഖകളും സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0495 2771881
നിയോനേറ്റൽ ആംബുലൻസ്: താൽപര്യപത്രം ക്ഷണിച്ചു
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ ഹൃദ്യം, നിയോക്രാഡിൽ പദ്ധതികൾക്കായി നവജാത ശിശുക്കളെ അടിയന്തിര സാഹചര്യത്തിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി നിയോനേറ്റൽ ആംബുലൻസിന് താൽപര്യപത്രം ക്ഷണിച്ചു. താൽപര്യമുള്ളവർ www.etenders.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഒക്ടോബർ 31 ന് വൈകുന്നേരം മൂന്ന് മണിക്കുള്ളിൽ ഓൺലൈനായി അപേക്ഷ നൽകണം.