പേരാമ്പ്രയില്‍ കഞ്ചാവുമായി ബീഹാര്‍ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.



പേരാമ്പ്രയില്‍ 40ഗ്രാം കഞ്ചാവുമായി ബീഹാര്‍ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ദീപചന്‍ കുമാറാണ് അറസ്റ്റിലായത്. ഇന്നലെ പേരാമ്പ്ര ഭാഗത്ത് നടത്തിയ എക്സൈസ് പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
എന്‍ ടി പി എസ് പ്രകാരം കേസെടുത്ത പ്രതിയെ പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ഷാജി സി.പി, ഗ്രേഡ് പിഒ ജയരാജ് പി.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷബീര്‍ എം. പി, അനൂപ് കുമാര്‍ കുമാര്‍ എസ്.ജെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്






