മില്ലറ്റ് ദിനാചരണം, കീഴ്പയ്യൂര്‍ എ യു പി സ്‌കൂളില്‍ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു
കീഴ്പയ്യൂര്‍ എ യു പി സ്‌കൂളില്‍ മില്ലറ്റ് ദിനാചരണത്തിന്റെ ഭാഗമായി മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു ചെറു ധാന്യങ്ങളുടെ ഉപയോഗം ജീവിതശൈലി രോഗങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള മാര്‍ഗം ആണെന്ന സന്ദേശം കുട്ടികളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് മില്ലത്ത് ഫെസ്റ്റ് സംഘടിപ്പിച്ചത്. ചെറു ധാന്യങ്ങളില്‍ സ്‌കൂളിലെ കുട്ടികള്‍ ഭക്ഷണ വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചു.
രക്ഷിതാക്കളും കുട്ടികളും തൊഴിലുറപ്പ് തൊഴിലാളികളും ഉള്‍പ്പെടെ നിരവധി പേര്‍ ഫെസ്റ്റില്‍ പങ്കെടുത്തു. സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് ബിജു അനത ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ കെ. രതീഷ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹസ്‌ന ടീച്ചര്‍ സ്വാഗതം പറഞ്ഞു. സീനിയര്‍ അസിസ്റ്റന്റ് മുഹമ്മദ് മാസ്റ്റര്‍ എസ്ആര്‍ ജി കണ്‍വീനര്‍ പ്രവീണ്‍ മാസ്റ്റര്‍ സ്റ്റാഫ് സെക്രട്ടറി സോഫിയ ടീച്ചര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു സ്‌കൂള്‍ ലീഡര്‍ അനാമിക നന്ദി അര്‍പ്പിച്ചു.