ഫോട്ടോ ജേണലിസം: അപേക്ഷ ക്ഷണിച്ചു



ഫോട്ടോ ജേണലിസം: അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സ് പത്താം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്സ് കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ www.keralamediaacademy.org എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഒക്ടോബർ 25. ഫോൺ: 0484-2422275, 8281360360, 0471-2726275, 9447225524

ക്ലിനിക്കൽ സൈക്കോളജി അസി. പ്രൊഫസർ നിയമനം
കോഴിക്കോട് ഇംഹാൻസിൽ അസി. പ്രൊഫസർ ക്ലിനിക്കൽ സൈക്കോളജി തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ ഒക്ടോബർ 17ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഡയറക്ടർ ഇംഹാൻസ്, മെഡിക്കൽ കോളേജ് പി.ഒ, 673 008 എന്ന വിലാസത്തിൽ അയക്കണം. യോഗ്യത: ആർ.സി.ഐ.രജിസ്ട്രേഷനോടു കൂടിയ എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി, പിഎച്ച്.ഡി. ഇൻ ക്ലിനിക്കൽ സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളിൽ രണ്ട് വർഷത്തെ അധ്യാപന പരിചയം. അഭികാമ്യ യോഗ്യത – രണ്ട് ഇൻഡക്സ് ജേണൽ പേപ്പർ പബ്ലിക്കേഷൻ. ഫോൺ : 0495 2359352

പ്രൊഫൈലിൽ തിരുത്തലുകൾ വരുത്താം
2014 മുതൽ 2022 വരെ പേരാമ്പ്ര ഐ ടി ഐ യിൽ പ്രവേശനം നേടിയ ട്രെയിനികളുടെ പ്രൊഫൈലിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള സൗകര്യം ഡി ജി ടി എം ഐ എസ് പോർട്ടലിൽ ലഭ്യമായിട്ടുണ്ട്. തിരുത്തലുകൾ ആവശ്യമുള്ള ട്രെയിനികൾ അടിയന്തിരമായി സ്വന്തം പോർട്ടലിൽ നിന്നോ ഐ ടി ഐ യുമായി ബന്ധപ്പെട്ടോ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9400127797








