തീരദേശ റോഡിനോടുള്ള അവഗണന; ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു



കൊയിലാണ്ടി: തകര്‍ന്നുപോയ കാപ്പാട് തീരദേശ റോഡ് പുതുക്കി പണിയാത്തതില്‍ പ്രതിഷേധിച്ച് ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച കടലിരമ്പം പരിപാടി ഇന്ത്യന്‍ യൂനിയന്‍ മുസ്ലീം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍, യു.ഡി. എഫ് ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥനും കണ്‍വീനര്‍ എം.പി മൊയ്തീനും പതാകകള്‍ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
എന്‍.പി അബ്ദുള്‍ സമദ്, റഷീദ് വെങ്ങളം, വിജയന്‍ കണ്ണഞ്ചേരി, അബ്ദുല്‍ ഹാരിസ്, വത്സല പുല്ലത്ത്, ആലിക്കോയ ഹിദായത്ത് എന്നിവര്‍ സംസാരിച്ചു. മനോജ് കാപ്പാട്, ഷബീര്‍ എളവന ക്കണ്ടി,റസീന ഷാഫി, ശശിധരന്‍ കുനിയില്‍, പി.പി. അബ്ദുള്‍ ലത്തീഫ്, അബ്ദുള്ളക്കോയ വലിയാണ്ടി, എം.കെ മമ്മദ് കോയ എന്നിവര്‍ നേതൃത്വം നല്‍കി. മാടഞ്ചേരി സത്യനാഥന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണക്ക് എം.പി മൊയ്തീന്‍ കോയ സ്വാഗതവും ഷരീഫ് മാസ്റ്റര്‍ നന്ദിയും പ്രകാശിപ്പിച്ചു.












