തിരികെ സ്കൂളിൽ; കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തിരികെ സ്കൂളിൽ അയൽക്കൂട്ട ശക്തീകരണ ക്യാമ്പയിന് കൊയിലാണ്ടി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. ക്യാമ്പയിന്റെ കൊയിലാണ്ടി നഗരസഭാതല ഉദ്ഘാടനം കാനത്തിൽ ജമീല എം. എൽ. എ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തിരികെ സ്കൂളിൽ ക്യാമ്പയിന്റെ ഭാഗമായി 15 ക്ലാസ് മുറികളിലായി 17 ആർ പി മാരുടെ നേതൃത്വത്തിൽ 420ഓളം അംഗങ്ങൾക്ക് പരിശീലനം നൽകി. പരിശീലനാർഥികളുടെ 100% പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി പരിശീലനാർഥികളുടെ കുട്ടികൾക്കായി ഒരു ക്രഷും അംഗൻവാടി ടീച്ചർമാരുടെ സേവനവും ഒരുക്കിയിരുന്നു. കുടുംബശ്രീ നേതൃത്വത്തിൽ നവമാധ്യമ പരിശീലനം ലഭിച്ച ബാലസഭ കുട്ടികൾ ‘ തിരികെ സ്കൂളിലേക്ക്’ പരിശീലന ക്ലാസുകളുടെ സോഷ്യൽ മീഡിയ ടീം ആയി പ്രവർത്തിച്ചു. പരിശീലനം പൂർത്തീകരിച്ച കുടുംബശ്രീ അംഗങ്ങൾക്ക് കുടുംബശ്രീ സി. ഡി എസ് സർട്ടിഫിക്കറ്റും നൽകി.

പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില,കൗൺസിലർമാരായ എ. ലളിത, വി.പി. ഇബ്രാഹിം കുട്ടി, സി. പ്രഭ, എൻ.എസ്. വിഷ്ണു, റഹ്മത്ത് കെ. ടി. കെ, ദൃശ്യ, സുധ, എൻ. യു. എൽ. എം സിറ്റി മിഷൻ മാനേജർ തുഷാര, കുടുംബശ്രീ മെമ്പർ സെക്രട്ടറി രമിത. വി, പ്രിൻസിപ്പൽ പ്രദീപൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു സ്വാഗതവും സൗത്ത് സി ഡി എസ് ചെയർപേഴ്സൺ വിബിന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!