സരസ് ചന്ദ്രൻ മെമ്മോറിയൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
കൊയിലാണ്ടി: അകാലത്തിൽ പൊലിഞ്ഞു പോയ മികച്ച ക്രിക്കറ്റ് കളിക്കാരനും അമേരിക്കയിൽ എൻജിനീയറുമായിരുന്ന സരസ് ചന്ദ്രന്റെ ഓർമ്മയിൽ അദ്ദേഹത്തിന്റെ കുടുംബം കൊയിലാണ്ടി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ടൂർണമെന്റ് കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു.
ക്യാപ്റ്റൻ രാമചന്ദ്രൻ (റിട്ട) മേജർ സരൾ ചന്ദ്രൻ, സി. കെ. വിജയൻ, ദിനേശൻ തൊട്ടിൽ പാലം തുടങ്ങിയവർ സംസാരിച്ചു.