വന്യജീവി വാരാഘോഷം: സംസ്ഥാനതല സമാപന സമ്മേളനം ഞായറാഴ്ച കോഴിക്കോട്ട്* കേരളത്തിലെ ആദ്യ ടൈഗർ സഫാരി പാർക്ക് പ്രഖ്യാപനവും വേദിയിൽ*
2023 വർഷത്തെ വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഒക്‌ടോബർ എട്ട് ഞായറാഴ്ച കോഴിക്കോട്ട് നടക്കും. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ സ്വാതന്ത്ര്യ സുവർണ്ണ ജൂബിലി ഹാളിൽ വൈകീട്ട് മൂന്നിന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ആദ്യ ടൈഗർ സഫാരി പാർക്കിന്റെയും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള വിവിധ പദ്ധതികളുടെയും പ്രഖ്യാപനവും വനം മന്ത്രി നിർവ്വഹിക്കും.
തുറമുഖ-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷനാകും. വന്യജീവി വാരാഘോഷ സംസ്ഥാനതല മത്സര ജേതാക്കൾക്കുള്ള സമ്മാനദാനം പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. മികച്ച സ്നേക്ക് റസ്‌ക്യൂവർക്കുള്ള ഉപഹാരം കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ് സമ്മാനിക്കും. എം.കെ. രാഘവൻ എംപി മുഖ്യാതിഥിയാകും. മുഖ്യ വനം മേധാവി ഗംഗാസിംഗ് ആമുഖ പ്രഭാഷണം നടത്തും.
എംഎൽഎമാരായ ടി.പി. രാമകൃഷ്ണൻ, ഡോ.എം.കെ. മുനീർ, പി.ടി.എ. റഹീം, ഇ.കെ. വിജയൻ, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, കെ.എൻ. സച്ചിൻദേവ്, കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർ, കെ.കെ. രമ, പി.അബ്ദുൾ ഹമീദ് മാസ്റ്റർ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്ററും ചീഫ് വൈൽലൈഫ് വാർഡനുമായ ഡി. ജയപ്രസാദ്, ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്റർ കെ.എസ് ദീപ, വനം വകുപ്പ് അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്റർ കെ.ആർ. അനൂപ്, ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്റർമാരായ കെ. വിജയാനന്ദൻ, പി. മുഹമ്മദ് ഷബാബ്, ജില്ലാ കളക്ടർ എ.ഗീത, സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ, ഫോറസ്റ്റ് കൺസർവ്വേറ്റർ എസ്. നരേന്ദ്ര ബാബു, വാർഡ് കൗൺസിലർ പി. ഉഷാദേവി ടീച്ചർ,
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.