‘തിരികെ സ്ക്കൂളിലേക്ക്’ പന്തലായനി ബ്ലോക്ക് പരിധിയിലെ ദ്വിദിന പരിശീലനത്തിന് തുടക്കമായി



25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമായി കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി തിരികെ സ്ക്കൂളിലേക്ക് എന്ന വിപുലമായ സാമൂഹ്യ വിദ്യാഭ്യാസ പരിപാടിക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പരിധിയിലെ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടിക്ക് പൂക്കാട് എഫ് എഫ് ഹാളില്‍ തുടക്കമായി.
പരിശീലന പരിപാടിയുടെ തുടക്കം കുറിച്ച് കൊണ്ടുള്ള അസംബ്ലി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഫ്ലാഗ് ഓഫ് ചെയ്തു.
ചേമഞ്ചേരി സി ഡി എസ് ചെയര്‍പേഴ്സണ്‍ ആര്. പി. വത്സല അധ്യക്ഷത വഹിച്ചു. ഉഷിന, സിന്ധു എന്നിവര്‍ മുദ്രാഗീതം അവതരിപ്പിച്ചു. ചേമഞ്ചേരി സി സി എസ് അംഗം വിമല സ്വാഗതവും ബ്ലോക്ക് കോഡിനേറ്റര്‍ റീതള്‍ നന്ദിയും പ്രകടിപ്പിച്ചു












