സ്കൂട്ടറിൽ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണന്ത്യം



സംസ്ഥാന പാതയില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് സമീപം പേരാമ്പ്ര കല്ലൂര്‍ റോഡ് ജംഗ്ഷനിലാണ് അപകടം.
കടിയങ്ങാട് മുതുവണ്ണാച്ച കൊടുവള്ളി പുറത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ വിജയ് (51) ആണ് മരിച്ചത്. പേരാമ്പ്രയില്‍ നിന്ന് ഭര്‍ത്താവുമൊപ്പം സ്‌ക്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.കുറ്റ്യാടിയില്‍ നിന്ന് കോഴിേക്കാടിന് പോവുകയായിരുന്ന നദാഷ ബസാണ് ഇടിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. ബസ് തട്ടി വീണ യുവതിയുടെ ദേഹത്ത്കൂടെ ബസിന്റെ പിന്‍ ചക്രം കയറി ഇറങ്ങുകയായിരുന്നു. ഇവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.








