മോഷണം, ലഹരി മാഫിയാ പ്രവർത്തനം അമർച്ച ചെയ്യാൻ കൊയിലാണ്ടി പോലീസ് വിളച്ചു ചേർത്ത യോഗം പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി

കൊയിലാണ്ടി: മോഷണം, ലഹരി മാഫിയാ പ്രവർത്തനം എന്നിവ അമർച്ച ചെയ്യാൻ കൊയിലാണ്ടി പോലീസ് വിളച്ചു ചേർത്ത യോഗം പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഒമ്പതാം തിയ്യതി പഞ്ചായത്ത് തല ജാഗ്രതാ സമിതിയും തുടർന്നുള്ള ദിവസങ്ങളിൽ വാർഡ് തല സമിതികളും രൂപീകരിക്കാൻ തീരുമാനിച്ചു. ലഹരി മാഫിയയെയും, മോഷ്ടാക്കളെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്താനും, യോഗത്തിൽ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രധാന കേന്ദ്രങ്ങളിൽ CCTV സ്ഥാപിക്കാനും തീരുമാനിച്ചു.

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജന പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, മത സംഘടനകൾ, കലാ സാസംസ്ക്കാരിക സംഘടനകൾ, റെസിഡൻ്റ്സ് അസോസിയേഷൻ, മറ്റ് സന്നദ്ധ സംഘടകൾ എന്നിവരുടെ ഭാരവാഹികളുടെ യോഗമാണ് വിളിച്ചു ചേർത്തത്. എം.എൽ.എ. കാനത്തിൽ ജമീല യോഗം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നടന്ന യോഗത്തിൽ സി. ഐ. എം.വി. ബിജു അദ്ധ്യക്ഷതവഹിച്ചു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ CCTV സ്ഥാപിക്കാൻ 20 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

പഞ്ചായത്ത് അദ്ധ്യക്ഷന്മാരായ സി. കെ. ശ്രീകുമാർ ( മൂടാടി ), സതി കിഴക്കയിൽ (ചേമഞ്ചേരി), ജമീല സമദ് (തിക്കോടി), കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. ഷിജു മാസ്റ്റർ, ഇ. കെ. അജിത്ത് മാസ്റ്റർ, നഗരസഭ കൌൺസിലർമാരായ പി. രത്നവല്ലി ടീച്ചർ, വി. പി. ഇബ്രാഹിംകുട്ടി, മനോജ് പയറ്റുവളപ്പിൽ, ഫാസിൽ നടേരി, കെ. എം. നജീബ്, കീഴരിയൂർ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രതിനിധികൾ  പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, പോലീസ് ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. എസ്. ഐ. അനീഷ് വടക്കയിൽ സ്വാഗതവും, എസ്. ഐ ശൈലേഷ് പി. എം. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!