കൊയിലാണ്ടിയിലെ വ്യാപാര മാന്ദ്യം ഒഴിവാക്കാന്‍ നഗരസഭ മുന്‍ കൈയെടുക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ്ങ്
കൊയിലാണ്ടിയിലെ വ്യാപാര മാന്ദ്യം ഒഴിവാക്കാന്‍ നഗരസഭ മുന്‍ കൈയെടുത്ത് വ്യാപാര ഉത്സവം സംഘടിപ്പിക്കണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ്ങ് കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. യോഗം യൂണിറ്റ് പ്രസിഡണ്ട് കെ. എം. രാജീവന്‍ ഉദ്ഘാടനം ചെയ്തു.
വനിതാ വിങ്ങ് യൂണിറ്റ് പ്രസിഡണ്ട് ഷീബ ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ സംസ്ഥാന വനിതാവിങ് പ്രസിഡണ്ട് സൗമിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍ വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കര്‍, കെ കെ ഫാറൂഖ്, റോസ് ബെന്നറ്റ്, ഉഷ മനോജ് എന്നിവര്‍ സംസാരിച്ചു.