ഹൃദയാരോഗ്യ ദിനാചരണം: ഭക്ഷണ മെനു പ്രകാശനം ചെയ്തു

ലോക ഹൃദയാരോഗ്യ ദിനാചാരണത്തിന്റെ ഭാഗമായി ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കാനായി ‘ഹേർട്ടി ഫ്‌ളേവേർസ് ‘ ഭക്ഷണ മെനു പ്രകാശനം ചെയ്തു. ജീവതാളം ആരോഗ്യ ദൗത്യം പരിപാടിയുടെ ഭാഗമായി പാരഗൺ ഹോട്ടലിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം പ്രകാശനം നിർവഹിച്ചു.

ജീവിതശൈലീ രോഗങ്ങൾ നിയന്ത്രണ വിധേയമാക്കാൻ ഭക്ഷണ രീതികളിലും മാറ്റം വരണമെന്ന് അദ്ദേഹം പറഞ്ഞു. അഡീഷണൽ ഡി എം ഒ എപി ദിനേശ്കുമാർ, ജീവതാളം നോഡൽ ഓഫീസർ ഡോ. അനുരാധ, ആരോഗ്യ വകുപ്പ് ജീവനക്കാർ, പാരഗൺ ഹോട്ടൽ ജീവനക്കാർ എന്നിവർ സംബന്ധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!