പി.എസ്.സി പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

കേരള പബ്ലിക് സർവീസ് കമ്മീഷൻ സെപ്റ്റംബർ 29, ഒക്ടോബർ മൂന്ന് തിയ്യതികളിൽ രാവിലെ ഏഴ് മുതൽ 8.30 വരെ നടത്തുന്ന പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം. ഡിപ്പാർട്ട്മെന്റൽ ടെസ്റ്റ് ജൂലൈ 2023 പരീക്ഷയുടെ കോഴിക്കോട് ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളായ ജി. എച്ച്.എസ്.എസ് ബേപ്പൂർ(സെന്റർ ഒന്ന്), ജി. എച്ച്.എസ്.എസ് ബേപ്പൂർ(സെന്റർ രണ്ട്) എന്നീ പരീക്ഷാ കേന്ദ്രങ്ങളിലാണ് മാറ്റം.

സെന്റർ ഒന്നിൽ നടക്കേണ്ട പരീക്ഷ മേരിക്കുന്ന് ജെഡിടി ഇസ്ലാം ഹൈസ്കൂളിൽ നടക്കും. സെന്റർ രണ്ടിൽ നടക്കേണ്ട പരീക്ഷ മേരിക്കുന്ന് ജെഡിടി ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലും (അൺ എയ്ഡഡ് പ്ലസ് ടു) നടക്കും. പരീക്ഷാ സമയത്തിൽ മാറ്റമില്ല. ഉദ്യോഗാർത്ഥികൾ അവർ ഡൗൺലോഡ് ചെയ്ത പഴയ അഡ്മിഷൻ ടിക്കറ്റുമായി അനുവദിക്കപ്പെട്ട പുതിയ പരീക്ഷാ കേന്ദ്രത്തിൽ കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ പി. എസ്. സി ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!