കലാ ഉത്സവിന് തുടക്കമായി



പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെയും സമഗ്രശിക്ഷ കേരളയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലാഉത്സവിന് പേരാമ്പ്ര ബി ആർ സി യിൽ തുടക്കമായി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി ദേശീയ തലത്തിൽ സംഘടപ്പിക്കുന്ന പരിപാടിയാണ് കലാ ഉത്സവ്.
ബി ആർ സി തലം, ജില്ല തലം, സംസ്ഥാന തലം, ദേശീയ തലം എന്നിങ്ങനെയാണ് മത്സരങ്ങൾ നടക്കുക.
ചടങ്ങിൽ പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ എൻ ബിനോയ് കുമാർ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരനും അധ്യാപകനുമായ അഭിലാഷ് തിരുവോത്ത് മുഖ്യാതിഥിയായി. പി ഇ സി കൺവീനർ എ സി മൊയ്തി, ബി ആർ സി ട്രെയിനർ ശ്രീലേഖ എൽ കെ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രോജക്ട് കോ -ഓർഡിനേറ്റർ വി പി നിത സ്വാഗതവും ബി ആർ സി ട്രെയിനർ ലിമേഷ് നന്ദിയും പറഞ്ഞു.
ബി ആർ സി പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള 9,10,11,12 ക്ലാസുകളിലെ 35 ഓളം കുട്ടികള്‍ പത്തിനങ്ങളിലായി പങ്കെടുത്തു .ശാസ്ത്രീയ-നാടോടി നൃത്തയിനങ്ങള്‍, നാടകം, ശാസ്ത്രീയ സംഗീതം, പരമ്പരാഗത സംഗീതം, ഉപകരണ സംഗീതം, തദ്ദേശീയ കളിയുപകരണ നിര്‍മാണം, ചിത്രരചന എന്നിവയിലാണ് വിഭാഗത്തിലായി മത്സരങ്ങള്‍ നടക്കുന്നത്.











