സംരംഭക വർഷം പദ്ധതിയിലൂടെ സംരംഭകരായി വിഷൻ സ്വാശ്രയസംഘം



സംരംഭക വർഷം പദ്ധതിയിലൂടെ സംരംഭകരായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വിഷൻ സ്വാശ്രയസംഘം. രണ്ട് സംരംഭങ്ങളാണ് സംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്. ഓൺലൈൻ സേവനങ്ങൾ നൽകുന്നതിനായി ഒരു ജനസേവനകേന്ദ്രവും വിവിധ തൊഴിലുകൾക്ക് ആവശ്യമായ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്നതിനായി ഒരു റെന്റൽ സർവീസ് സെന്റെറുമാണ് ആംഭിച്ചത്.
രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് പേർക്ക് പുതിയ സംരംഭങ്ങളിലൂടെ ജോലി സാധ്യമായി. സംരംഭങ്ങളുടെ ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, പഞ്ചായത്തംഗം വിനീഷ ദിനേശൻ, വിഷൻ സ്വാശ്രയ സംഘാംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.










