ഊരാളുങ്കൽ സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേതെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം.



ഊരാളുങ്കൽ സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സർക്കാരിന്റേതെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം. സാമ്പത്തിക പരിധിയില്ലാതെ നിർമാണങ്ങൾ ഏറ്റെടുക്കാൻ ഊരാളുങ്കലിന് അനുമതിയുണ്ടെന്നും സർക്കാർ അറിയിച്ചു. കണ്ണൂരിലെ ഏഴ് നില കോടതി സമുച്ചയത്തിന്റെ കേസിലാണ് സർക്കാർ സത്യവാങ്മൂലം.
നേരത്തെ ഇതുമായി ബന്ധപ്പെട്ട കരാർ പ്രകാരം കെട്ടിട നിർമാണവുമായി മുന്നോട്ടു പോകാൻ ഊരാളുങ്കലിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെ നിർമാൺ കൺസ്ട്രക്ഷൻസ് ഉടമ എഎം മുഹമ്മദലി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരെ നിർമാൺ കൺസ്ട്രക്ഷൻസ് ഉടമ എഎം മുഹമ്മദലി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.










