അകലാപ്പുഴ പാലം നിര്‍മ്മാണം; ഉദ്യോഗസ്ഥരോടൊപ്പം കാനത്തില്‍ ജമീല എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു



കൊയിലാണ്ടി മണ്ഡലത്തെയും മൂടാടി പഞ്ചായത്തിനെയും പേരാമ്പ്ര മണ്ഡലത്തിലെ തൊറിയൂർ പഞ്ചായത്തിലെയും തമ്മിൽ ബന്ധിപ്പിക്കുന്ന അകലാപ്പുഴ പാലം നിർമ്മാണത്തിന് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി സ്ഥലം വിട്ടു നൽകുന്നവരെ ഉദ്യോഗസ്ഥരോടൊപ്പം കാനത്തിൽ ജമീല എംഎൽഎ സന്ദർശിച്ചു. സ്ഥലം ഏറ്റെടുക്കൽ നടപടി ത്വരിത ഗതിയിൽ ആക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തുവരികയാണെന്നും സ്ഥലം വിട്ടു നടക്കുന്നവരുടെ സമ്മതപത്രം ലഭ്യമായാൽ ഉടൻ ടെൻഡർ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച പ്രവൃത്തി ആരംഭിക്കാൻ കഴിയും എന്നും കനത്തിൽ ജമീല എംഎൽഎ പറഞ്ഞു










