നിപാ വൈറസിനെ കണ്ടുപിടിക്കാൻ സുരക്ഷാ മാർഗ്ഗങ്ങൾ; ശിൽപശാല സംഘടിപ്പിച്ചു
കോഴിക്കോട്: എല്ലാ വിധ സുരക്ഷാ മാർഗ്ഗങ്ങളും സ്വീകരിച്ച് നിപാ വൈറസിനെ കണ്ടുപിടിക്കുന്നതിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവൃത്തി പരിചയ ശിൽപശാല സംഘടിപ്പിച്ചു. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും പബ്ലിക് ഹെൽത്ത് ലാബുകളിൽ നിന്നുമുള്ള ടെക്നീഷ്യന്മാർ പങ്കെടുത്തു.
ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പരിശീലന പരിപാടിയിൽ സന്നിഹിതയായിരുന്നു. ഐ. സി. എം. ആർ എൻ ഐ വി പൂനെ, ആർ. വി. ആർ. ഡി. എൽ, ഗവ. മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗം എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഡോ. റിമ സഹായി, ഡോ. നിയാസ്, ഐ. സി. എം. ആർ എൻ ഐ വി പൂനെ, ആർ. വി. ആർ. ഡി. എൽ പ്രതിനിധികൾ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ഡി. എം. ഇ ഡോ. തോമസ് മാത്യു, പ്രിൻസിപ്പൽ ഡോ. എൻ.അശോകൻ, സൂപ്രണ്ട് ഡോ. ശ്രീജയൻ, ഡി. എച്ച്.എസ് വൈസ് പ്രിൻസിപ്പൽ ഡോ. അരുൺകുമാർ, നിപ നോഡൽ ഓഫീസർ ഡോ. ആർ ചാന്ദിനി, ഡോ. അനിത പി.എം, ഡി. പി. എം ഡോ.ഷാജി തുടങ്ങിയവർ പങ്കെടുത്തു.