സംസ്ഥാന യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പാലക്കാട് ഫൈനലിൽ



തൃക്കരിപ്പൂർ: തൃക്കരിപ്പൂർ നടക്കാവ് സിന്തറ്റിക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജില്ല ഫൈനലിലേക്ക് പ്രവേശിച്ചു. അത്യന്തം വാശിയേറിയ രണ്ടാം സെമി ഫൈനൽ മൽസരത്തിൽ ശക്തരായ തിരുവനന്തപുരത്തിനെയാണ് പാലക്കാട് പരാജയപ്പെടുത്തിയത്.
കളിയുടെ ആദ്യ പകുതി 4 മിനുട്ട് പിന്നട്ടപ്പോൾ തിരുവന്തപുരത്തിന്റെ ഗോൾ കീപ്പറുടെ പന്ത് ക്ലിയർ ചെയ്യുന്നതിനുള്ള പാക പിഴവ് പാലക്കാടിന്റെ മുന്നേറ്റ നിരക്കാരൻ ജയ്‌സി നമ്പർ 19 അഭിജിത്ത് അനായാസം ഗോൾ ലക്ഷ്യത്തിൽ എത്തിച്ചു. തിരുവനന്തപുരം ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു.
രണ്ടാം പകുതിയുടെ ആദ്യ 47 മിനുട്ടിൽ പാലക്കാടിൻ്റെ ജെയ്സി നമ്പർ കൈലാശ് നാഥിലൂടെ പാലക്കാട് വീണ്ടും മുന്നിലെത്തി .രണ്ടാം പകുതിയുടെ 76 മിനുട്ടിൽ തിരുവനന്തപുരത്തിൻ്റെ ജെയ്സി നമ്പർ മൂന്ന് ഷാരോൺ അനാവശ്യ ഫൗളിന് വഴങ്ങി റെഡ് കാർഡ് വാങ്ങി പുറത്തായി. പത്ത് പേരുമായിട്ടാണ് തിരുവനന്തപുരം കളിക്കേണ്ടി വന്നത്. അവസാന നിമിഷത്തിൽ പാലക്കാടിൻ്റെ ഏകാധിപത്യമായിരുന്നു കളിക്കളത്തിൽ. പാലക്കാടിന് നിരവധി അവസരങ്ങൾ നേടിയിട്ടും ശ്രമം പരാജയമായിരുന്നു.
കളിയിലെ മികച്ച താരമായി പാലക്കാടിൻ്റെ ജെയ്സി നമ്പർ രണ്ട് മുഹമ്മദ് നഫീലിനെ തിരഞ്ഞെടുത്തു

നാളെ രാവിലെ 7 മണിക്ക് നാക്കുന്ന ചാമ്പ്യൻ ഷിപ്പിൻ്റെ ലൂസേഴ്സ് ഫൈനൽ മൽസരത്തിൽ തിരുവനന്തപുരവും എറണാകുളവും തമ്മിൽ മൽസരിക്കും
വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചാമ്പ്യൻ ഷിപ്പിൻ്റെ ഫൈനൽ മൽസരത്തിൽ കാസർഗോഡും പാലക്കാടും തമ്മിൽ മൽസരിക്കും











