അരിക്കുളത്ത് വീട്ടില്‍ മോഷണശ്രമം നാലാം തവണ, പോലീസ് മോഷ്ടാക്കളുടെ സി.സി.ടി.വി.ദൃശ്യം പുറത്തുവിട്ടു
കൊയിലാണ്ടി: അരിക്കുളത്ത് ഭാവുകം വീട്ടില്‍ മോഷണശ്രമം നാലാം തവണ. വീട് കുത്തിതുറന്നത് അരിക്കുളത്തെ അദ്ധ്യാപക ദമ്പതികളായ ബാലകൃഷ്ണന്റെയും വിജയകുമാരി ടീച്ചറുടെ വീടായ ഭാവുകത്തിലാണ് മോഷണശ്രമം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിയോ ടെയാണ് സംഭവം.
ദമ്പതികള്‍ ഇപ്പോള്‍ പാലക്കാട് ആണ് താമസം.മോഷ്ടാക്കള്‍ കയറിയ ഉടനെ ഇവരുടെ മൊബൈലിലെക്ക് അറിയിപ്പ് വന്നിരുന്നു.ഇവരുടെ മകന്‍ കോഴിക്കോട് ഇ.സി എച്ച്.എസ് ജോലി ചെയ്യുന്ന ഉണ്ണിക്കൃഷ്ണന്‍ വീട്ടിലെത്തി പരിശോധിച്ചു ശേഷം കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി.
കൊയിലാണ്ടി എസ്.ഐ അനീഷ് വട ക്കയില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു.ഈ വര്‍ഷത്തില്‍ ഇത് നാലാം തവണയാണ് മോഷണശ്രമം നടക്കുന്നത്.കഴിഞ്ഞ തവണ 3000 രൂപയും, ലോക്കറിന്റെ ചാവിയും നഷ്ടപ്പെട്ടിരിരുന്നു.കൂടാതെ മോഷ്ടാക്കള്‍ വാതില്‍ കുത്തിതുറന്നത് കാരണം മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.
വീട് പൂട്ടി പോകുന്നവര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് അനീഷ് വടക്കയില്‍ പറഞ്ഞു.