രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയല്‍ റണ്‍ വിജയകരം
കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. 7.30 മണിക്കൂര്‍ കൊണ്ടാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് എത്തിയത്. 4.05ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് രാത്രി 11.35നാണ് കാസര്‍കോട് എത്തിച്ചേര്‍ന്നത്.
കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ സര്‍വീസ്. രാവിലെ ഏഴ് മണിക്ക് കാസര്‍കോട് നിന്ന് തിരിക്കുന്ന ട്രെയിന്‍ ഉച്ച കഴിഞ്ഞ് 3:05ന് തിരുവനന്തപുരത്ത് എത്തും.
വൈകീട്ട് 4:05 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസര്‍ഗോഡ് എത്തുന്ന നിലയിലാകും സര്‍വീസ്. ആഴ്ചയില്‍ 6 ദിവസം സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസര്‍കോടിനും പുറമെ കൊല്ലം, ആലപ്പുഴ, എറണാകുളം സൗത്ത് , തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉണ്ടാകും.