റെയില്‍വേ ആവശ്യമായ യാത്ര സൗകര്യം ഒരുക്കണം, ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജയ വര്‍മ സിന്‍ഹയുമായി കൂടികഴ്ച നടത്തി എം. കെ. രാഘവന്‍ എം പി
കോഴിക്കോട് : റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജയ വര്‍മ സിന്‍ഹയുമായി കൂടികഴ്ച നടത്തി എം. കെ. രാഘവന്‍ എം പി ന്യൂഡല്‍ഹി റെയില്‍വേ ബോര്‍ഡ് ആസ്ഥാനത്ത് ആയിരുന്നു കൂടിക്കാഴ്ച.
ഏറെ നാളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന 16511/12 ബാംഗ്‌ളൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യം സജീവ പരിഗണനയിലാണെന്ന് കൂടിക്കാഴ്ചയില്‍ ചെയര്‍പേഴ്സണ്‍ വ്യക്തമാക്കിയതായി എം പി അറിയിച്ചു. പാസഞ്ചര്‍ ട്രെയിനുകളുടെ റദ്ധാക്കലും, പുതുക്കിയ സമയക്രമവും മൂലമുണ്ടായ യാത്രാ ദുരിതം പരിഹരിക്കല്‍, പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കല്‍, സ്റ്റോപ് അനുവദിക്കല്‍ ഉള്‍പ്പെടെയുള്ള മറ്റു സുപ്രധാന വിഷയങ്ങളും ചര്‍ച്ചയായതായി എം പി. പറഞ്ഞു.
പൂജ അവധിക്ക് മുന്നോടിയായി ചെന്നൈ ബാംഗ്‌ളൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് മലബാറിലേക്ക് പ്രത്യേക സര്‍വ്വീസുകള്‍ പ്രഖ്യാപിക്കണമെന്നും, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചില ട്രെയിനുകളില്‍ റിസര്‍വേഷന്‍ തീര്‍ന്നതായും എം പി ചെയര്‌പേഴ്‌സന്റെ ശ്രദ്ധയില്‍പ്പെടുത്തി.
കടലുണ്ടി, ഫറോക്ക് റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനവും, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും, വിവിധ എക്പ്രസ് ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടികുറക്കുന്ന നടപടി പിന്‍വലിക്കാനും റെയില്‍വേ ബോര്‍ഡിന് മുന്‍പാകെ അദ്ദേഹം ആവശ്യം ഉന്നയിച്ചു. വിഷയങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് ചെയര്‍ പേഴ്‌സണ്‍ ഉറപ്പ് നല്‍കിയതായി എം പി അറിയിച്ചു.