കാണാതായ പൂക്കാട് സ്വദേശി പത്തന്‍കണ്ടി സുരേഷ്‌കുമാറിന്റെ മൃതദേഹം



കാണാതായ കൊയിലാണ്ടി പൂക്കാട് സ്വദേശി പത്തന്‍കണ്ടി സുരേഷ്‌കുമാറിന്റെ മൃതദേഹം കരിപ്പാല മുക്കിന് സമീപം കണ്ടെത്തി. 16 -ാം തിയ്യതി മുതല്‍ ഇയാളെ കാണാനില്ലെന്ന് മകന്‍ ബാലുശ്ശേരി പൊലിസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു.
ഇന്ന് രാവിലെ പ്രദേശവാസികളാണ് വാടക വീടിന് സമീപമുള്ള പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്.
ബാലുശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് സി ഐ എം. കെ. സുരേഷ്‌കുമാര്‍ പറഞ്ഞു.













