മേപ്പയ്യൂര്‍ ചങ്ങരംവെള്ളിയില്‍ ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം

മേപ്പയൂര്‍: ചങ്ങരംവെള്ളിയില്‍ കൊയിലാണ്ടി അരിക്കുളം പേരാമ്പ്ര റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് മുറിഞ്ഞു. എതിര്‍ ദിശയില്‍ വന്ന് ഇരുചക്ര വാഹനങ്ങളെ അപകടത്തില്‍ പെടാതിരിക്കാന്‍ വെട്ടിച്ചൊഴിവാക്കുന്നതിനിടയിലാണ് പോസ്റ്റില്‍ ഇടിച്ചത്.
കൊയിലാണ്ടി പേരാമ്പ്ര റൂട്ടില്‍ ഓടുന്ന ഫയസ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 11 മണിയോടെയാണ് സംഭവം. ആര്‍ക്കും കാര്യമായ പരിക്കില്ല. കെ എസ് ഇ ബി അധികൃത സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നു.










