സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു

ഗവ. മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിയുടെ കീഴിൽ വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. 690/- രൂപ ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലികമായാണ് നിയമനം. പ്രായപരിധി 60 വയസ്സിന് താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20ന് രാവിലെ 11 മണിക്ക് അസൽ രേഖകൾ സഹിതം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ഓഫീസിന് സമീപം എത്തിച്ചേരേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് – 0495 2359645.

സൗജന്യ പി എസ് സി പരിശീലനം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി എസ് സി നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന പ്ലസ് ടുവും അതിനു മുകളിൽ യോഗ്യതയുമുളള ഉദ്യോഗാർത്ഥികൾക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി പി എസ് സി നിഷ്കർഷിക്കുന്ന പ്രായപരിധിയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495-2370179 .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!