അതിവേഗ റെയില്‍ പദ്ധതിയില്‍ കേരളത്തിന്റെ പ്രഥമ പരിഗണ കെ-റെയിലിനു തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍



തിരുവനന്തപുരം: അതിവേഗ റെയില്‍ പദ്ധതിയില്‍ കേരളത്തിന്റെ പ്രഥമ പരിഗണ കെ-റെയിലിനു തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഇ. ശ്രീധരന്റെ ശുപാര്‍ശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മോന്‍സ് ജോസഫ് എം എല്‍ എ യുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു ഇ. ശ്രീധരന്‍ അതിവേഗ റെയില്‍വേ പദ്ധതിയുമായി സര്‍ക്കാരിനെ സമീപിച്ചത്.
സില്‍വര്‍ലൈന്‍ പദ്ധതിക്കു പകരമായി അതിവേഗ റെയില്‍പാത സംബന്ധിച്ച് ഇ. ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു എന്നായിരുന്നു നിയമസഭയില്‍ മോന്‍സ് ജോസഫ് എം എല്‍ എ യുടെ ചോദ്യം.
കെ റെയിലിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇ. ശ്രീധരന്‍ നല്‍കിയ ശുപാര്‍ശ പരിഗണിക്കുന്നതാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
കെ റെയില്‍ പദ്ധതിയില്‍നിന്ന് ഇപ്പോള്‍ പിന്നോട്ടു പോയിരിക്കുന്നത് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ്. പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ നിലവില്‍ എടുത്തിട്ടില്ല.
കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതും സംസ്ഥാനത്തുടനീളമുണ്ടായ പ്രതിഷേധങ്ങളുമാണ് കെ റെയിലില്‍ നിന്നും താത്കാലികമായി പിന്നോട്ട് പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രിയുടെ മറുപടിയിലൂടെ കുടുതല്‍ വ്യക്തമാകുന്നു.










