അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നന്തി വില്ലേജ് കമ്മിറ്റി കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു

നന്തി ബസാര്‍: ‘മോദി സര്‍ക്കാര്‍ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഒക്ടോബര്‍ 5 ന് ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റ പ്രചരാണര്‍ത്ഥം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നന്തി വില്ലേജ് കമ്മിറ്റി കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു. പാറക്കാട് ഏരിയാ സെക്രട്ടറി എം. പി. അഖില ഉദ്ഘാടനം ചെയ്തു.
വില്ലേജ് കമ്മറ്റി പ്രസിഡന്റ് കെ സിന്ധു അദ്ധ്യക്ഷത വഹിച്ചു.

വില്ലേജ് സെക്രട്ടറി പി. സ്മിത ജാഥാ ലീഡറായും, വില്ലേജ് പ്രസിഡന്റ് കെ. സിന്ധു പൈലറ്റായും, വില്ലേജ് ട്രഷറര്‍ ശ്രീലത ഡെപ്യൂട്ടി ലീഡറായും, ഏരിയാ വൈസ് പ്രസിഡന്റ് രജുല ടി. എം.  മാനേജരുമായി കാല്‍നട പ്രചരണ ജാഥയ്ക്ക് നേതൃത്വം നല്‍കി.

10 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം നന്തിയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ജില്ലാ കമ്മിറ്റി അംഗം ഷീജ പി. കെ, ഏരിയാ കമ്മിറ്റി അംഗം ആതിര എന്നിവരും സംസാരിച്ചു. സമാപന ചടങ്ങ് കെ. സിന്ധു  അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ പ്രസിഡന്റ ഡി. ദീപ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡര്‍ പി. സ്മിത യെ വിവിധ വര്‍ഗ്ഗ ബഹുജന സംഘടനാ പ്രതിനിധികള്‍ ഹാരാര്‍പ്പണം ചെയ്തു. ചടങ്ങിന് വത്സല സ്വാഗതവും ജാഥാ ലീഡര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!