പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

പേരാമ്പ്ര : ചാലിക്കരയില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്. ചാലിക്കര മായഞ്ചേരി പൊയില്‍ റോഡ് ജംഗ്ഷന് സമീപം സംസ്ഥാന പാതക്കരികിലെ പറമ്പില്‍  ബോര്‍ഡ് സ്ഥാപിക്കുന്നതിനിടിയാണ് അപകടം. മറിഞ്ഞ് സമീപത്തെ ലൈനിലേക്ക് മറിയുകയായിരുന്നു. ഉടന്‍ പേരാമ്പ്രയില്‍ നിന്ന് കെഎസ്ഇബി അധികൃതര്‍ എത്തി ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പേരാമ്പ്ര സഹകരണ ആശുപത്രിലയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കൂടെ സഹായി മറ്റൊരു യുവാവ് ഉണ്ടായിരുന്നു. ഇയാള്‍ക്ക് ഷോക്കേറ്റില്ല. അജ്‌വ എന്ന പരസ്യ സ്ഥാപനം നടത്തി വരുകയാണ് മുനീബ്.

യൂത്ത് ലീഗ് കക്കാട് ശാഖ പ്രസിഡന്റ്, മണ്ഡലം കൗണ്‍സിലര്‍,  എസ്‌കെഎസ്എസ്എഫ് പേരാമ്പ്ര മേഖല ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ചെറുകുന്നത്ത് മൂസ സറീന ദമ്പതികളുടെ മകനാണ്. സഹോദരി മുഹസിന.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!