നിപ: മൊബൈൽ ലാബ് ടീം മെഡിക്കൽ കോളേജിൽ എത്തി

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ എൻ ഐ വി പൂനെയിൽ നിന്നുമുള്ള മൊബൈൽ ലാബ് ടീം മെഡിക്കൽ കോളേജിൽ എത്തി. ബി എസ് എൽ 3 സൗകര്യങ്ങളോടു കൂടിയ മൊബൈൽ ലാബ് ആണ് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിരിക്കുന്നത്.

സ്വാബ് പൂനയിലേക്ക് അയക്കാതെ തന്നെ പരിശോധിക്കാനുള്ള സൗകര്യം ഇതോടെ ലഭ്യമാകും. നിപ സമ്പർക്കത്തിലുള്ളവരുടെ സാമ്പിളുകളാണ് ലാബിൽ പരിശോധിക്കുന്നത്. ടീമിൽ ഡോ.റിമ ആർ സഹായി, ഡോ.കണ്ണൻ ശബരിനാഥ്, ഡോ.ദീപക് പാട്ടീൽ എന്നീ സയന്റിസ്റ്റുമാരും നാല് ടെക്‌നീഷൻമാരുമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!