മാതൃസംഗമവും രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
കീഴ്പ്പയ്യൂർ എ. യു. പി സ്കൂളിൽ മാതൃസംഗമവും രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. പി. ശോഭ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത പ്രഭാഷകൻ ഫിലിപ്പ് മമ്പാട്, മഹേഷ് ചിത്രവർണ്ണം എന്നിവർ വാക്കും വരയും എന്ന ബോധവൽക്കരണ ക്ലാസ് അവതരിപ്പിച്ചു. പി. ടി. എ പ്രസിഡണ്ട് ബിജു അനത അധ്യക്ഷത വഹിച്ചു. എം. പി. ടി. എ ചെയർപേഴ്സൺ റഹ്മത്ത് പുറക്കൽ, വി. പി. ഷാജി, ടി. എം. മുഹമ്മദ്, മാനേജ്മെന്റ് പ്രതിനിധി മുഹമ്മദ് കണ്ടോത്ത്, കെ. മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ. പ്രവീൺ സ്വാഗതവും എസ്. ആർ. ജി കൺവീനർ കെ. രതീഷ് നന്ദിയും പ്രകാശിപ്പിച്ചു.