ബി ജെ പി മുന്‍ സംഘടനാ സെക്രട്ടറി പി പി മുകുന്ദന്‍ അന്തരിച്ചു


കൊച്ചി: ബി ജെ പി മുന്‍ സംഘടനാ സെക്രട്ടറി പി പി മുകുന്ദന്‍ (77 ) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഒരുകാലത്ത് ബിജെപിയിലെ ശക്തനായ നേതാവായിരുന്നു പി പി മുകന്ദന്‍. ആര്‍ എസ് എസ് പ്രചാരകനായാണ് ബിജെപിയിലേക്ക് വന്നത്. ആര്‍ എസ് എസ് സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് ആയിരുന്നു അദ്ദേഹം.

കണ്ണൂര്‍ സ്വദേശിയായ പി പി മുകുന്ദന്‍ ദീര്‍ഘകാലം ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതി അംഗമായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!